പുതിയ ക്ലബിനായി റൊണാൾഡോ ആദ്യമായി ഇന്ന് ഗ്രൗണ്ടിലിറങ്ങും
റിയാദ്: സൗദി പ്രൊഫഷണൽ ലീഗിൽ തന്റെ പുതിയ ക്ലബായ അൽ നസ്റിനു വേണ്ടി റോണാൾഡോ ഇന്ന് (ഞായർ) ആദ്യമായി ഗ്രൗണ്ടിലിറങ്ങുന്നു.
റിയാദ് മർസൂൽ പാർക്കിൽ സൗദി സമയം രാത്രി 8.30 നാണ് ഇതിഫാഖിനെതിരെയുള്ള മത്സരത്തിൽ റൊണാൾഡോ ബൂട്ട് കെട്ടുന്നത്.
സൗദിയിലെത്തിയ ശേഷം ഇതിനു മുമ്പ് റോണാൾഡോ ആകെ കളിച്ചത് റിയാദ് സീസൺ കപ്പിനായുള്ള സൗദി സ്റ്റാർ ഇലവനും പിഎസ്ജിയും തമ്മിലുള്ള മത്സരത്തിൽ ആയിരുന്നു.
ഇംഗ്ലീഷ് ലീഗിൽ അച്ചടക്ക നടപടിയുടെ ഭാഗമായി രണ്ട് കളിയിൽ വിലക്കുണ്ടായിരുന്നതിനാൽ അൽ നസ് റിന്റെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും റൊണാൾഡോ പുറത്തിരിക്കാൻ നിർബന്ധിതനായിരുന്നു.
ഏതായാലും പുതിയ ക്ലബിനായി റോണാൾഡോ ഇന്നാദ്യമായി ഗ്രൌണ്ടിലിറങ്ങുംബോൾ സൂപർ താരത്തിന്റെ സൂപർ പ്രകടനം കാണാനായി ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q