Sunday, September 22, 2024
Saudi ArabiaTop Stories

മലപ്പുറം സ്വദേശി സൗദിയിൽ കുത്തേറ്റു മരിച്ചു

മലപ്പുറം സ്വദേശി സൗദിയിൽ സഹപ്രവർത്തകന്റെ കുത്തേറ്റു മരിച്ചു. സൗദിയിലെ ജുബൈലിലാണ് മലപ്പുറം പുലാമന്തോൾ കട്ടുപ്പാറ സ്വദേശിയായ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകനായ മുഹമ്മദലി (58) തമിഴ്‌നാട് സ്വദേശി മഹേഷിന്റെ കുത്തേറ്റ് മരിച്ചത്.

നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താമസസ്ഥലത്തെത്തി ഉറങ്ങുന്നതിനിടെയാണ് മുഹമ്മദലിക്ക് കുത്തേറ്റത്. കുത്തിയ ശേഷം പ്രതിയായ മഹേഷ് കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

ഞായറാഴ്ച്ച ഉച്ചക്ക് ഉറക്കത്തിലായിരുന്ന മുഹമ്മദലിയെ കൂടെ താമസിക്കുന്ന മഹേഷ് കുത്തുകയായിരുന്നു. കുത്തേറ്റ് റൂമിൽ നിന്നും ഇറങ്ങിയോടിയ മുഹമ്മദലി അടുത്ത റൂമിന്റെ വാതിലിന് സമീപം കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയ മഹേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരും ജെംസ്’ കമ്പനിയിലെ ജീവനക്കാരാണ്.

മഹേഷ് കുറച്ചു ദിവസങ്ങളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നിരുന്നുവത്രേ. തുടർന്ന് ഇയാൾക്ക് കമ്പനി അവധി നൽകി വീട്ടിൽ വിശ്രമിക്കാൻ നിർദ്ദേശിച്ചിരുന്നു.

കൊല നടത്തിയതിന്റെ കുറ്റംബോധം മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മഹേഷ് പോലീസിനോട് പറഞ്ഞു. മഹേഷിനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കമ്പനിയധികൃതരും ജുബൈലിലെ സന്നദ്ധ പ്രവർത്തകരും തുടർനടപടികൾക്കായി ആശുപത്രിയിലുണ്ട്.

ആറുവർഷമായി ‘ജെംസ്’ കമ്പനയിൽ ഗേറ്റ്മാനായി ജോലി ചെയ്തുവരികയായിരുന്നു കൊല്ലപ്പെട്ട മുഹമ്മദലി. താഹിറയാണ്​ ഭാര്യ, നാലു പെണ്മക്കളുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q