Sunday, September 22, 2024
KuwaitTop Stories

കുവൈത്തിൽ വിദേശി വേലക്കാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി മൃതദേഹം കത്തിച്ച പ്രതി അറസ്റ്റിൽ

കുവൈത്ത് സിറ്റി:  ഫിലിപൈനി വേലക്കാരിയെ കൊല്ലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈറ്റിലെ അൽ സാൽമി റോഡിൽ അജ്ഞാത സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

സ്ത്രീയുടെ ഫിംഗർ പ്രിന്റ് പരിശോധിച്ചതിൽ നിന്നായിരുന്നു ഒളിച്ചോടിയ വീട്ടു വേലക്കാരിയാണെന്ന് തെളിഞ്ഞത്.

തുടർന്ന് നടത്തിയ ശക്തമായ അന്വേഷണം ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രതിയെ കണ്ടെത്താൻ സഹായിച്ചു.

പ്രതി ഒരു കുവൈത്തി പൗരനാണെന്ന് മന്ത്രാലയം വെളിപ്പെടുത്തുന്നു. പ്രതി സ്ത്രീയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി ശരീരം കത്തിക്കുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്