സൗദിയിലേക്ക് 40 ലക്ഷം മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം തകർത്തു; വീഡിയോ
റിയാദ്: സൗദിയിലേക്ക് 40 ലക്ഷത്തിലധികം മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം തകർത്തതായി നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
കന്നുകാലി തീറ്റയുടെ കയറ്റുമതിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്ന് ഗുളികകൾ കടത്താൻ ശ്രമിച്ചത്.
ഖത്തർ അധികൃതരുടെ സഹകരണത്തോടെയും ജിദ്ദ ഇസ്‌ലാമിക് പോർട്ട് സകാത്ത് കസ്റ്റംസ് ടാക്സ് ഉദ്യോഗസ്ഥരുടെ ശ്രമത്തിന്റെയും ഫലമായാണ് വൻ മയക്ക് മരുന്ന് കടത്ത് തടയാൻ സാധിച്ചത്.
ചരക്ക് സ്വീകരിക്കേണ്ടിയിരുന്ന രണ്ട് പേരെ റിയാദ് പ്രവിശ്യയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.
ഈജിപ്ത്, ജോർദ്ദാൻ പൗരന്മാരായ രണ്ട് പേരെയും അറസ്റ്റിനു ശേഷം പബ്ലിക് പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട്.
മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം തകർക്കുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa