ബന്ദർ ത്വാഹയെ കാറിലിട്ട് കത്തിച്ച് കൊന്ന കേസിൽ വിധി ഇന്ന്
ജിദ്ദ: സൗദി പൈലറ്റ് ബന്ദർ ത്വാഹ ഖർഹദിയെ ജീവനോടെ കാറിലിട്ട് കത്തിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിധി ഇന്ന് (വ്യാഴം) പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്.
ബുധനാഴ്ച ജിദ്ദ ക്രിമിനൽ കോർട്ട് കേസിന്റെ അഞ്ചാം സെഷൻ വാദം കേൾക്കൽ പൂർത്തിയാക്കിയിരുന്നു. വ്യാഴാഴ്ച കേസിന്റെ അവസാന വാദം കേട്ട് വിധി പ്രസ്താവിക്കും.
ജിദ്ദയിൽ ഇക്കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു ഏവരെയും ഞെട്ടിച്ച ക്രൂര കൊലപാതകം നടന്നത്.
ബന്ദർ ഖർഹദിയുടെ സ്നേഹിതൻ അദ്ദേഹത്തെ കാറിലിട്ട് ജീവനോടെ കത്തിക്കുകയും അത് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിക്കുകയുമായിരുന്നു. പ്രതിയെ സുരക്ഷാ വിഭാഗം ഉടൻ പിടികൂടിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q