Sunday, September 22, 2024
Saudi ArabiaTop Stories

സൗദി വിദ്യാർത്ഥി അമേരിക്കയിൽ കുത്തേറ്റു മരിച്ചു; പ്രതിയായ 19 കാരിയെ പോലീസ് തിരയുന്നു

സൗദി വിദ്യാർത്ഥി അമേരിക്കയിൽ കുത്തേറ്റു മരിച്ചു. ഫിലാഡൽഫിയയിൽ താമസിച്ച് പഠിക്കുന്ന അൽ-വലീദ് അൽ-ഗരീബിയാണ് 19 കാരിയായ യുവതിയുടെ കുത്തേറ്റ് മരിച്ചത്.

ജോർജിയ സ്റ്റേറ്റിലെ കൊളംബസ് സ്വദേശിനിയായ നിക്കോൾ മേരി റോഡ്‌ജേഴ്‌സ് എന്ന 19 കാരിയാണ് പ്രതിയെന്നും പ്രതിക്ക് വേണ്ടി തിരച്ചിൽ നടത്തുകയാണെന്നും പോലീസ് അറിയിച്ചു.

ജർമ്മൻടൗണിലെ ഹാൻസ്ബറി സ്ട്രീറ്റിലെ 300 ബ്ലോക്കിലുള്ള താമസ സ്ഥലത്ത് വെച്ച് ജനുവരി 23 ന് ഏകദേശം രാവിലെ 11:50 നാണ് വലീദിന് കുത്തേറ്റത്.

മോഷണ ശ്രമത്തിനിടെയാണ് പ്രതി വലീദിനെ കൊലപ്പെടുത്തിയത് എന്നാണ് കരുതുന്നത്. വലീദിന്റെ കയ്യിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും പ്രതി അപഹരിച്ചു.

നിലവിളി കേട്ട് സമീപവാസികൾ അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ പോലീസ് കഴുത്തിന് കുത്തേറ്റ നിലയിൽ ബാത്‌റൂമിൽ നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. പോലീസ് എത്തി അല്പസമയത്തിനകം തന്നെ ഇദ്ദേഹം മരണപ്പെട്ടു.

25 കാരനായ അൽ-വാലിദ് അൽ-ഗരീബിക്ക് കമ്പ്യൂട്ടർ സയൻസിൽ ബിരുദം പൂർത്തിയാക്കാൻ രണ്ടു മാസം കൂടി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.

ഒളിവിൽപ്പോയ പ്രതിയെ പിടികൂടാൻ സഹായകമാകുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20,000 ഡോളർ പാരിതോഷികം നൽകുമെന്ന് പൊലീസ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q