Sunday, September 22, 2024
Saudi ArabiaTop Stories

തൊഴിലാളി രോഗാവധി ചോദിച്ചാൽ വേതന സഹിതം ലീവ് നൽകണം

റിയാദ്: രോഗം സ്ഥിരീകരിച്ച ഒരു തൊഴിലാളി രോഗാവധി ചോദിച്ചാൽ വേതനത്തോട് കൂടി അവധി ലഭിക്കൽ തൊഴിലാളിയുടെ അവകാശമാണെന്ന് സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ഓർമ്മപ്പെടുത്തി.

സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 117 പ്രകാരമാണ് തൊഴിലാളിക്ക് ഈ അവകാശം നൽകപ്പെടുന്നത്.

തൊഴിലാളിക്ക് അസുഖ അവധി വിസമ്മതിക്കാൻ തൊഴിലുടമയ്ക്ക് അവകാശമില്ല.

അതേ സമയം അംഗീകൃത കേന്ദ്രങ്ങളിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടുകൾ തൊഴിലാളിയോട് ആവശ്യപ്പെടാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

അതോടൊപ്പം വാർഷിക വേതന വർദ്ധനവ് തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാറിനും സ്ഥാപനം അംഗീകരിച്ച ചട്ടങ്ങൾക്കും വിധേയമാണെന്നും മന്ത്രാലയം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa






അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്