പരിഷ്ക്കരിച്ച നിതാഖാത്ത് രണ്ടാം ഘട്ടം പ്രാബല്യത്തിൽ വന്നു
പരിഷ്ക്കരിച്ച നിതാഖാത്ത് രണ്ടാം ഘട്ടം നിലവിൽ വന്നതായി സൗദി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.
തൊഴിൽ വിപണിയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും മാന്യമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതിനും സ്വദേശി യുവതീ യുവാക്കൾക്ക് സുരക്ഷിതവും ആകർഷകവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ലക്ഷ്യമിട്ടുള്ള നീക്കമാണ് പരിഷ്ക്കരിച്ച നിതാഖാത്ത്.
പച്ച, പ്ലാറ്റിനം വിഭാഗത്തിലെ സൗദിവത്ക്കരണ തോത് ഓരോ വർഷവും രണ്ട് മുതൽ അഞ്ച് ശതമാനം വരെ വർദ്ധിപ്പിക്കുമെന്നത് പരിഷ്ക്കരിച്ച നിതാഖാത്തിന്റെ പ്രത്യേകതയിൽ പെടുന്നു.
സൗദിവത്ക്കരണ തോത് കാലാനുസൃതമായി വർദ്ധിപ്പിച്ചില്ലെങ്കിൽ നിലവിൽ ഉയർന്ന കാറ്റഗറിയിൽ ഉള്ള പല സ്ഥാപനങ്ങളും താഴ്ന്ന കാറ്റഗറിയിലേക്ക് മാറും.
സ്ഥാപനങ്ങൾ താഴ്ന്ന കാറ്റഗറിയിലേക്ക് മാറുന്നത് തടയാൻ കൂടുതൽ സൗദികളെ നിയമിക്കൽ ഇത്തരം സ്ഥാപനങ്ങൾക്ക് അനിവാര്യമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa