ആഗ്രഹങ്ങൾ ബാക്കിയാക്കി 12 വർഷത്തിനു ശേഷം അബ്ദുൽ കരീമിനു ജന്മ നാട്ടിൽ അന്ത്യ വിശ്രമം
ജിദ്ദ: കഴിഞ്ഞ 12 വർഷമായി നിയമ പ്രശ്നങ്ങൾ കാരണം നാട്ടിൽ പോകാൻ കഴിയാതെ അവസാനം ജിദ്ദയിൽ മരിച്ച കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി ചെറുകുന്നൻ അബ്ദുൽ കരീം (65) ന്റെ മയ്യിത്ത് തിങ്കളാഴ്ച നാട്ടിൽ മറവ് ചെയ്തു.
നാട്ടിൽ പോകാൻ സാധിക്കാതെ പ്രയാസപ്പെട്ടിരുന്ന കരീം പ്രശ്നങ്ങളെല്ലാം തീർത്ത് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു മരിച്ചത്.
നാട്ടിലെത്തി വീണ്ടും ബന്ധുക്കളെയെല്ലാം കാണാനാകുമെന്ന സന്തോഷം പ്രകടിപ്പിച്ചിരുന്ന അബ്ദുൽ കരീമിനെ പക്ഷെ വിവിധ രോഗങ്ങൾ തളർത്തുകയും അത് മരണ കാരണമാകുകയുമായിരുന്നു.
തുടർന്ന്, 12 വർഷം മുമ്പ് വീട്ടിൽ നിന്ന് യാത്ര പറഞ്ഞിറങ്ങിയ അബ്ദുൽ കരീമിന്റെ മയ്യിത്തെങ്കിലും തങ്ങൾക്ക് കാണണമെന്ന കുടുംബത്തിന്റെ ആവശ്യം പൂർത്തീകരിക്കാൻ ICF ജിദ്ദ വെൽഫയർ ടീം ബന്ധുക്കളോടൊപ്പം തുനിഞ്ഞിറങ്ങുകയായിരുന്നു.
നടപടിക്രമങങൾക്ക് ശേഷം കഴിഞ്ഞ ദിവസം ജിദ്ധ മഹ്ജർ ഹോസ്പിറ്റലിൽ വെച്ച് മയ്യിത്ത് നമസ്ക്കാരം നിർവ്വഹിച്ച് ശേഷം ഇന്ന് രാവിലെ കരിപ്പൂരിലെത്തിച്ച മയ്യിത്ത് 7.30 നു നാട്ടിലെ ഖബറിസ്ഥാനിൽ മറവ് ചെയ്യാൻ സാധിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa