Monday, September 23, 2024
Saudi ArabiaTop Stories

മക്കയിൽ കാളകൾ നടു റോഡിലൂടെ വിരണ്ടോടി ; വീഡിയോ

മക്കയിൽ നടുറോഡിൽ രണ്ട് കാളകൾ വിരണ്ടോടിയത് ആളുകൾ റെക്കോഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചു.

ഹയ്യുന്നൂരിയയിലാണ് കാളകൾ വിരണ്ടോടിയത്.  കാളകളുടെ പരക്കം പാച്ചിൽ ട്രാഫിക് ബ്ലോക്കുണ്ടാകാൻ കാരണമായി.

ജീവനും സ്വത്തിനും ഭീഷണിയായിക്കൊണ്ടുള്ള ഈ കാളകളുടെ സഞ്ചാരത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പൊതു ജനങ്ങൾ ആവശ്യപ്പെട്ടു.

കാളകൾ ഉണ്ടാക്കുന്ന നഷ്ടങ്ങൾക്ക് ഉടമകൾക്കെതിരെ നടപടികൾ സ്വീകരിക്കണെന്നും ആളുകൾ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെടുന്നു.

കഴിഞ്ഞ വർഷം സൗദിയിൽ പൊതു നിരത്തി ൽ പരാക്രമം കാട്ടിയ ഒരു കാളയെ നടുറോഡിലിട്ട് അറുത്തത് ശ്രദ്ധേയമായിരുന്നു.

മക്കയിൽ നടു റോഡിലൂടെ കാളകൾ വിരണ്ടോടുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്