ഇന്ത്യക്കാർക്ക് ആശ്വസിക്കാം; നാല് ദിവസത്തെ സൗദി ട്രാൻസിറ്റ് വിസ എല്ലാ രാജ്യക്കാർക്കും ലഭിക്കും
രാജ്യത്തേക്ക് വിമാനമാർഗം എത്തുന്ന സന്ദർശകർക്കുള്ള സൗജന്യ ട്രാൻസിറ്റ് വിസ ആനുകൂല്യം എല്ലാ രാജ്യക്കാർക്കും പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ കോൺസുലർ കാര്യ അണ്ടർസെക്രട്ടറി അലി അൽ-യൂസഫ് സ്ഥിരീകരിച്ചു.
സന്ദർശകരുടെ എണ്ണം വർധിപ്പിച്ച് വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പുതിയ വിസ സഹായിക്കുമെന്ന് അൽ-ഇഖ്ബാരിയ ചാനലിന് നൽകിയ അഭിമുഖത്തിൽ അലി യൂസുഫ് വിശദീകരിച്ചു,
ഒരു ടിക്കറ്റ് ഇഷ്യു ചെയ്യുന്നതിനൊപ്പം തന്നെ വേഗത്തിൽ വിസ നേടാൻ ആളുകളെ അനുവദിക്കുന്നത് വഴി സന്ദർശകരുടെ ഒഴുക്ക് വർദ്ധിക്കും.
സൗദിയ, ഫ്ലൈനാസ് എന്നിവയുടെ ടിക്കറ്റെടുക്കുന്നവർക്ക് നാലു ദിവസത്തെ സൗദി താമസം സൗജന്യ മായി ലഭിക്കുന്ന ട്രാൻസിറ്റ് വിസ ഇന്നലെയാണ് പ്രാബല്യത്തിൽ വന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q