സാമ്പത്തിക തട്ടിപ്പ്; സൗദിയിൽ മൂന്ന് വിദേശികൾ അറസ്റ്റിൽ
സാമ്പത്തിക തട്ടിപ്പ് കേസിൽ മൂന്ന് പ്രവാസികൾക്കെതിരെ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക ഉറവിടം അറിയിച്ചു.
അനധികൃത മാർഗ്ഗങ്ങളിലൂടെ സിം കാർഡുകൾ ഇഷ്യു ചെയ്ത് കാളുകൾ പ്രത്യേക ഡിവൈസ് മുഖേന വഴി തിരിച്ച് വിട്ടായിരുന്നു പ്രതികൾ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയത്.
പ്രതികളുടെ വസതിയിൽ നടത്തിയ പരിശോധനയിൽ 220 സിം കാർഡുകൾ, 170 ആക്ടിവേറ്റഡ് സിം കാർഡുകൾ, വ്യാജ നമ്പറുകളിൽ സിം കാർഡുകൾ സജീവമാക്കാൻ ഉപയോഗിക്കുന്ന ഉപകരണം, രാജ്യാന്തര കോൺടാക്റ്റ് നമ്പറുകൾ പ്രാദേശിക നമ്പറുകളാക്കി മാറ്റാനുള്ള മൂന്ന് ട്രാൻസ്മിഷൻ സെർവറുകൾ, ആശയവിനിമയം നടത്തുന്ന ഉപകരണം എന്നിവ കണ്ടെത്തി.
പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് സ്പെഷ്യൽ കോർട്ടിലേക്ക് കേസ് റഫർ ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa