ശനിയാഴ്‌ച, മെയ്‌ 9, 2026
Saudi ArabiaTop Stories

ചാർജറിലിട്ട മൊബൈൽ ഫോൺ  പൊട്ടിത്തെറിച്ച് പെൺകുട്ടിക്ക് പരിക്ക്

ഉറങ്ങുംബോൾ മൊബൈൽ ഫോൺ ചാർജറിലിട്ട് കൈയിൽ പിടിച്ച് കിടന്നുറങ്ങിയ പെൺ കുട്ടിക്ക് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പരിക്കേറ്റു.

സൗദിയിലെ റഫ് ഹയിലാണ് 13 കാരിക്ക് മൊബൈൽ പൊട്ടിത്തെറിച്ച് കൈക്ക് ഗുരുതരമായി പരിക്കേറ്റത്.

പെൺ കുട്ടിയുടെ കരച്ചിൽ കേട്ട് കുടുംബാംഗങ്ങൾ ഉണർന്നപ്പോഴായിരുന്നു കുട്ടിയുടെ കൈയിൽ മൊബൈൽ ഫോൺ കത്തിക്കരിഞ്ഞതായി കാണുന്നത്.

തന്റെ മകൾ ഉറങ്ങാൻ കിടന്നപ്പോൾ മൊബൈൽ ചാർജിംഗിലിട്ട് കൈയിൽ പിടിച്ചിരിക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു.

അപകടം നടന്നയുടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സകൾ നൽകിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്