Sunday, September 22, 2024
Saudi ArabiaTop Stories

ഇഖാമയും വർക്ക് പെർമിറ്റും ആവശ്യമില്ലാത്ത സൗദി തൊഴിൽ വിസകൾ ലഭ്യമാകാനുള്ള മാനദണ്ഡങ്ങൾ അറിയാം

സൗദിയിലെ സ്ഥാപനങ്ങൾക്ക് വിദേശത്ത് നിന്ന് തൊഴിലാളികളെ താത്ക്കാലികമായി കൊണ്ട് വരാൻ മാനവവിഭവശേഷി മന്ത്രാലയം ഒരുക്കിയ പദ്ധതിയാണ് താത്ക്കാലിക തൊഴിൽ വിസകൾ.

താത്ക്കാലിക തൊഴിൽ വിസയിൽ വന്നവർക്ക് ഇഖാമയോ വർക്ക് പെർമിറ്റോ ആവശ്യമില്ല.

ഒരു താത്ക്കാലിക തൊഴിൽ വിസയുടെ കാലാവധി 3 മാസമാണെങ്കിലും സൗദിയിലെത്തിയ ശേഷം കാലാവധി 3 മാസം കൂടി പുതുക്കാൻ സാധിക്കും.

ആക്റ്റീവ് ആയ, നിതാഖാത്തിൽ മിനിമം മീഡിയം ഗ്രീൻ ലെവൽ സ്റ്റാറ്റസ് ഉള്ള സ്ഥാപനങ്ങൾക്ക് ആണ് താത്ക്കാലിക വിസ അനുവദിക്കുക.

അതോടൊപ്പം കൊമേഴ്സ്യൽ രെജിസ്റ്റ്രേഷൻ ആവശ്യമുളള സ്ഥാപനങ്ങൾക്ക് രെജിസ്റ്റ്രേഷൻ ഉണ്ടായിരിക്കൽ നിർബന്ധമാണ്. സ്ഥാപനത്തിന്റെ വർക്ക് പെർമിറ്റ്‌ ആക്റ്റീവ് ആയിരിക്കണം. അബ്ഷിറിൽ സ്ഥാപനത്തിനു ആവശ്യമായ ബാലൻസ് ഉണ്ടായിരിക്കണം.

താത്ക്കാലിക വർക്ക് പെർമിറ്റ്‌ അനുവദിച്ചു എന്നത് നിതാഖാതിൽ സ്ഥാപനത്തെ ബാധിക്കുകയില്ല. അതേ സമയം സൗദിവത്ക്കരണ തോത് പാലിച്ച സ്ഥാപനങ്ങൾക്കാണ് സേവനം ലഭ്യമാക്കുക.

മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഖിവ പ്ലാറ്റ്‌ഫോം വഴി സ്ഥാപനങ്ങൾക്ക് താത്ക്കാലിക വിസകൾ ലഭ്യമാകും.

അതേ സമയം താത്ക്കാലിക തൊഴിൽ വിസകൾ ഇഖാമ ലഭിക്കുന്ന വിസകളാണെന്ന് പറഞ്ഞ് ചിലർ അപൂർവ്വമായെങ്കിലും തട്ടിപ്പ് നടത്തിയ റിപ്പോർട്ട് അറേബ്യൻ മലയാളി നേരത്തെ പുറത്ത് വിട്ടിരുന്നു. പ്രവാസികൾ ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്