തുർക്കിയിൽ കനത്ത ഭൂചലനം; നിരവധി പേർ കൊല്ലപ്പെട്ടു
തുർക്കിയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ നിരവധി മരണവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം പുലർച്ചെ 4.17ഓടെയായിരുന്നു ഭൂചലനം.
സിറിയൻ അതിർത്തി മേഖലയിലെ കരമൻമറാഷ് നഗരത്തോട് ചേർന്നാണ് ഭൂചലനമുണ്ടായത്. സിറിയ, സൈപ്രസ്, ലെബനൻ തുടങ്ങിയ നഗരങ്ങളിലും പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു.
ഇത് വരെയുള്ള റിപ്പോർട്ടുകൾ അനുസരിച്ച് തുർക്കിയിലും സിറിയയിലുമായി ചുരുങ്ങിയത് 195 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.
500 ഓളം പേർക്ക് പരിക്കേൽക്കുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തു. നിരവധി പേരാണ് തകർന്ന കെട്ടിടങ്ങൾക്ക് അടിയിൽ കുടുങ്ങി കിടക്കുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa