ഉംറക്കിടെ ഭാരത് ജോഡോ യാത്രയുടെ പോസ്റ്റർ പ്രദർശിപ്പിച്ചു; മക്കയിൽ ഇന്ത്യൻ യുവാവ് പിടിയിൽ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ത്യയിൽ നടത്തിയ ഭാരത് ജോഡോ യാത്രയുടെ പോസ്റ്റർ ഉംറക്കിടെ പ്രദർശിപ്പിച്ച ഇന്ത്യക്കാരൻ മക്കയിൽ പിടിയിൽ.
ഉംറക്കെത്തിയ മദ്ധ്യപ്രദേശിൽ നിന്നുള്ള റാസ കദ്രി എന്ന 26 കാരനായ കോൺഗ്രസ് പ്രവർത്തകനായ യുവാവാണ് പിടിക്കപ്പെട്ടതെന്ന് തെലങ്കാന ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
വിശുദ്ധ കഅബയുടെ പശ്ചാത്തലത്തിൽ ഭാരത് ജോഡോ യാത്രയുടെ പോസ്റ്റർ പ്രദർശിപ്പിക്കുകയും അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു ഇയാൾ ചെയ്തത്.
പോസ്റ്റർ പ്രദർശിപ്പിച്ച് രണ്ട് ദിവസം കഴിഞ്ഞതിനു ശേഷം യുവാവ് മറ്റു തീർഥാടകരോടൊപ്പം താമസിക്കുന്ന ഹോട്ടലിൽ പോലീസെത്തുകയായിരുന്നു.
പുണ്യ സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് ശക്തമായ വിലക്കാണുള്ളത്. ഇത് സംബന്ധിച്ച് ഇന്ത്യൻ കോൺസുലേറ്റ് തന്നെ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
നേരത്തെ എലിസബത്ത് രാജ്ഞി മരിച്ചപ്പോൾ രാജ്ഞിക്ക് പ്രാർഥനയുമായി ബാനർ പ്രദർശിപ്പിച്ച ഒരു വ്യക്തിയെ ഹറം പോലീസ് അറസ്റ്റ് ചെയ്തത് വാർത്തയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa