Saturday, September 21, 2024
Top StoriesWorld

നായ കുരച്ചു വഴി കാട്ടി; 103 മണിക്കൂർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കഴിഞ്ഞ യജമാനത്തി ജിവിതത്തിലേക്ക്

തുർക്കിയിലെ ഭൂകമ്പ പ്രദേശത്ത് നിന്നുള്ള രക്ഷാ പ്രവർത്തനങ്ങളിൽ ഒരു നായ തന്റെ യജമാനത്തിയെ രക്ഷിച്ച സംഭവം ശ്രദ്ധേയമാകുന്നു.

ഹതായയിൽ ഒരു ആറു നില കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ വേണ്ടി തിരച്ചിൽ നടത്തുന്ന സംഘം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു നായ തുടർച്ചയായി കുരക്കുന്ന ശബ്ദം കേൾക്കുകയായിരുന്നു.

ഉടൻ രക്ഷാ പ്രവർത്തകർ നായയുടെ കുര കേട്ട ഭാഗത്തേക്ക് കുതിക്കുകയും കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ തുടങ്ങുകയും പരിശ്രമത്തിന്റെ അവസാനം നായയുടെ യജമാനത്തിയായ 35 വയസ്സുകാരിയെ ജീവനോടെ കണ്ടെത്തുകയും ചെയ്തു.

യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചതായും നായക്ക് ആവശ്യമായ പരിചരണം നൽകിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നായ കുരച്ചതിനെത്തുടർന്ന് യുവതിയെ കണ്ടെത്തി രക്ഷിക്കുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്