Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ പിതാവിനെയും മകനെയും കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

തബുക്കിൽ മർക്കസ് ബദാഇനു സമീപം പിതാവിനെയും മകനെയും കൊലപ്പെടുത്തിയ പ്രതിയെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.

പ്രതിയും കൊല്ലപ്പെട്ടവരും തമ്മിലുണ്ടായ വാക്ക് തർക്കമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്.

പ്രതി പിതാവിനും മകനും നേരെ നിറയൊഴിക്കുകയായിരുന്നു. മകൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പിതാവ് അൽ വജ് ഹിൽ ആശുപത്രിയിൽ വെച്ചും മരിച്ചു.

ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്