തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi Arabia

നഫീസ ഉമ്മക്ക് പുണ്യ മക്കയിൽ അന്ത്യവിശ്രമം

മക്ക: കഴിഞ്ഞ ദിവസം മക്കയിലെ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ട  കോഴിക്കോട് എടയൂർ സ്വദേശിനി നഫീസ മുഹമ്മദ് ഹാജി യുടെ മയ്യിത്ത് ഇന്ന് സുബ്ഹി നമസ്ക്കാരാനാന്തരം വിശുദ്ധ ഹറമിലെ ജനാസ നമസ്ക്കാര ശേഷം ശറായ മഖ്റയിൽ മറവ് ചെയ്തു.

സ്വകാര്യ ഉംറ ഗ്രൂപ്പ് വഴി ഉംറ നിർവഹിക്കാൻ മക്കയിലെത്തിയതായിരുന്നു ഇവർ.

എംബസി-നിയമ-അനന്തര-കർമ്മങ്ങൾക്ക് ഐ സി എഫ് മക്ക സെൻട്രൽ നേതാക്കളായ അബ്ദുൽ റശീദ് വേങ്ങര, റശീദ് അസ്ഹരി ഇരിങ്ങല്ലൂർ എന്നിവർ നേതൃത്വം നൽകി.

പരേതയുടെ ബന്ധുക്കളായ, അബ്ദുൽസമദ്, അബ്ദുൽ കരീം, ഉംറഗ്രൂപ്പ് അംഗങ്ങളായ റാഫി അഹ്സനി, മജീദ് ഹാജി കൊടിഞ്ഞി, മക്ക സെൻട്രൽ ഐ സി എഫ്, ആർ എസ് സി നേതാക്കളായ റശീദ് അസ്ഹരി, റശീദ് വേങ്ങര, മുഹമ്മദ് മുസ്ലിയാർ, ഖയ്യൂം ഖാദിസിയ്യ, ശംസുദ്ധീൻ നിസാമി, മുഹമ്മദലി കട്ടി പാറ, മുജീബ് വേങ്ങര, അടക്കം നിരവധി പേർ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്