റോണാൾഡോയുടെ മനോഹരമായ അസിസ്റ്റ്; വിജയത്തോടെ അൽ നസ്ർ വീണ്ടും ഒന്നാം സ്ഥാനത്ത്
റിയാദ്: മർസൂൽ പാർക്കിൽ എത്തിയ ആയിരക്കണക്കിന് അൽ നസ്ർ ആരാധകർക്ക് ആവേശം നൽകിക്കൊണ്ട് സൗദി പ്രൊ ലീഗിൽ തആവുനിനെതിരെ അൽ നസ്റിനു 2-1 വിജയം.
ഇതോടെ ലീഗിലെ പട്ടികയിൽ അൽ നസ്ർ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
മത്സരത്തിന്റെ 17 ആം മിനുട്ടിൽ റൊണാൾഡോ നൽകിയ മനോഹരമായ പാസ് അബ്ദുറഹ്മാൻ ഗരീബ് ഗോളാക്കി മാറ്റിയതോടെ അൽ നസ്ർ ഒരു ഗോളിനു മുന്നിലെത്തി.
എന്നാൽ 47 ആം മിനുട്ടിൽ മെഡ്രാനിലൂടെ ത ആവുൻ സമനില ഗോൾ നേടുകയായിരുന്നു. തുടർന്ന് 78 ആം മിനുട്ടിൽ അബ്ദുല്ല മാദൂ നേടിയ ഗോളിലൂടെ അൽ നസ്ർ കളി 2 – 1 നു ജയിച്ചു.
സൗദി ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്ത് അൽ നസ്ർ ആണുള്ളത്. ഇത്തിഹാദ്, ശബാബ്, ഹിലാൽ, ത ആവുൻ എന്നീ ടീമുകൾ യഥാക്രമം അൽ നസ് റിനു പിറകിലുണ്ട്.
മത്സരത്തിന്റെ 17 ആം മിനുട്ടിൽ റൊണാൾഡോ നൽകിയ മനോഹരമായ പാസ് അബ്ദുറഹ്മാൻ ഗരീബ് ഗോളാക്കി മാറ്റുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q