തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaSportsTop Stories

അൽ നസ്റ്ന്റെ രണ്ടാമത്തെ ഗോൾ യഥാർത്ഥത്തിൽ ഗോളല്ലെന്ന് എതിർ ടീം പ്രസിഡന്റ്

സൗദി ലീഗിലെ കഴിഞ്ഞ ദിവസത്തെ അൽ നസ്ർ – തആവുൻ മത്സരം വിലയിരുത്തി തആവുൻ ക്ലബ് പ്രസിഡന്റ് സഊദ് അറഷൂദി.

“അൽ നസ് റിന്റെ വിജയ ഗോൾ ശരിയല്ല. കാണികൾ റഫറിക്ക് മേൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു.

കളിയിലുടനീളം ഞങ്ങളുടെ കളിക്കാർ പുലർത്തിയ നിലവാരത്തിനെയും അവരുടെ ശക്തമായ പ്രകടനത്തെയും ഞാൻ അഭിനന്ദിക്കുന്നു.

വിധി നിർണ്ണയത്തിൽ തആഅവുൻ അക്രമിക്കപ്പെട്ടു. പക്ഷേ മരിച്ചവരെ തല്ലുന്നതിൽ ഫലമില്ലല്ലോ”. റഷൂദി പറഞ്ഞു.

കഴിഞ്ഞ ദിവസം റോണാൾഡോയുടെ രണ്ട് അസിസ്റ്റിലൂടെയായിരുന്നു 2 – 1 ന് അൽ നസ്ർ തആവുനെ തോൽപ്പിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്