സൗദി യാത്രക്കാർ പർച്ചേസ് ചെയ്ത സാധനങ്ങളുടെ വാറ്റ് നിലവിൽ തിരികെ ലഭിക്കില്ല
സൗദി വിനോദ സഞ്ചാരികൾക്ക് നിലവിൽ അവർ പർച്ചേസ് ചെയ്ത സാധനങ്ങളുടെ വാറ്റ് നിലവിൽ തിരികെ ലഭിക്കില്ല.
മൂല്യവർധിത നികുതി സമ്പ്രദായത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷൻസിന്റെ ആർട്ടിക്കിൾ “73” ന്റെ നിബന്ധനകളും ഭേദഗതികളും അനുസരിച്ചാണിതെന്ന് സകാത്ത് ടാക്സ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.
ആർട്ടിക്കിൾ 73 അനുസരിച്ച്, വ്യക്തിഗത വിനോദസഞ്ചാരികൾ സൗദി അറേബ്യയിൽ നടത്തിയ പർച്ചേസുകളൂടെ മൂല്യവർധിത നികുതി തിരികെ നൽകാൻ അതോറിറ്റിക്ക് ബാധ്യതയില്ല.
അതേ സമയം സൗദി അറേബ്യയിൽ നികുതിയടച്ച വിനോദസഞ്ചാരികൾക്ക് മൂല്യവർധിത നികുതിയുടെ റീഫണ്ട് സുഗമമാക്കുന്നതിനുള്ള പദ്ധതി ഏറ്റെടുക്കാൻ ഒന്നോ അതിലധികമോ സേവന ദാതാക്കൾക്ക് അധികാരം നൽകാൻ അതോറിറ്റിക്കാകുമെന്നും ആർട്ടിക്കിൾ73 പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa