തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi Arabia

കത്തിക്കൊണ്ടിരിക്കുന്ന തന്റെ കാറിനരികെ നിന്നുകൊണ്ട് അതിഥികൾക്ക് കാപ്പി പകർന്നു കൊടുക്കുന്ന സൗദി പൗരന്റെ വീഡിയോ വൈറലാകുന്നു.

സൗദിയിൽ തീ വിഴുങ്ങിക്കൊണ്ടിരിക്കുന്ന തന്റെ കാറിന്റെ അടുത്ത് നിന്ന് അതിഥികൾക്ക് കാപ്പി പകർന്നു കൊടുത്തുകൊണ്ടിരിക്കുന്ന സൗദി പൗരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ഹായിലിലാണ് സംഭവം. മരുഭൂമിയിൽ ക്യാമ്പിങ്ങിനിടെ ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കെ പ്രെഷർ കുക്കർ പൊട്ടിത്തെറിച്ചാണ് ഇദ്ദേഹത്തിന്റെ കാറിന് തീ പിടിച്ചത്.

തീ ആളിക്കത്തുന്ന കാറിനടുത്ത് നിന്ന് തന്റെ സുഹൃത്തുക്കൾക്ക് കാപ്പി പകർന്നുകൊടുക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. കാപ്പി കുടിക്കുന്നതിനിടെ സുഹൃത്തുക്കൾ അനുശോചനം രേഖപ്പെടുത്തുന്നതും വിഡിയോയിൽ കാണാം.

തന്റെ പ്രിയപ്പെട്ട കാർ കത്തിനശിക്കുന്നത് കണ്ടിട്ടും അതിലേക്കൊന്ന് നോക്കുക പോലും ചെയ്യാതെ മുഖത്തു യാതൊരു സങ്കടവും കാണിക്കാതെയാണ് ഇയാൾ സുഹൃത്തുക്കളെ സൽക്കരിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group