തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഖർഹദിയെ കാറിലിട്ട് കത്തിച്ച് കൊന്ന പ്രതിയുടെ വധശിക്ഷ; വിധിയിലുറച്ച് ജിദ്ദ കോടതി

ജിദ്ദ: സൗദി ജനതയെ ഞെട്ടിച്ച ബന്ദർ ഖർഹദി വധക്കേസിലെ പ്രതിക്ക് വധശിക്ഷ നൽകാനുള്ള തീരുമാനത്തിലുറച്ച് ജിദ്ദ ക്രിമിനൽ കോടതി.

പ്രതിയുടെ അഭിഭാഷകന്റെ എതിർ വാദങ്ങൾ വിസ്തരിക്കവേയായിരുന്നു ക്രിമിനൽ കോടതി വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനം ആവർത്തിച്ചത്.

ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു ജിദ്ദയിൽ  സൗദി എയർലൈൻസ് പൈലറ്റായ ബന്ദർ ഖർഹദി തന്റെ സുഹൃത്തിനാൽ അതി ദാരുണമായി കൊല്ലപ്പെട്ടത്.

ഒരു അപാർട്ട്മെന്റിന്റെ പാർക്കിംഗ് ഏരിയയിൽ വെച്ച് ബന്ദറിനെ കാറിലിട്ട് കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് ജനുവരിയിൽ ജിദ്ദ ക്രിമിനൽ കോടതി വധശിക്ഷ നടപ്പാക്കാൻ വിധിക്കുകയും പ്രസ്തുത വിധിയെ പ്രതിയുടെ അഭിഭാഷകൻ ഖണ്ഡിക്കുകയും ചെയ്തപ്പോഴാണ് ശിക്ഷാ വിധിയിൽ കോടതി തീരുമാനം ആവർത്തിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്