തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

ഇതെന്തൊരു വിജയമാണ്; എക്സ്ട്രാ ടൈമിൽ തിരമാലകൾ കണക്കേ ഗോളടിച്ച് കൂട്ടി അൽ നസ്ർ

സൗദി പ്രോ ലീഗിൽ ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും ആവേശകരമായ മത്സരമായിരുന്നു വെള്ളിയാഴ്ച റിയാദ് മർസൂൽ പാർക്കിൽ നടന്നത്.

90 മിനുട്ടും ഒരു ഗോളിനു പിറകിൽ നിന്ന അൽ നസ്ർ, എക്സ്ട്രാ ടൈമിൽ തിരമാലകൾ കണക്കെ മൂന്ന് ഗോളുകളായിരുന്നു എതിരാളികളായ അൽ ബാത്വിനിന്റെ പോസ്റ്റിലേക്ക് അടിച്ച് കൂട്ടിയത്. അതും വെറും 12 മിനുട്ടുകൾക്കുള്ളിൽ.

ആദ്യ പകുതിയിലെ 17 ആം മിനുട്ടിൽ ലോപസ് നേടിയ ഗോളിന് മുന്നിട്ട് നിന്ന അൽ ബാത്വിൻ 90 മിനുട്ടും ലീഡ് നില നിർത്തി.

എന്നാൽ 9 മിനുട്ട് കഴിഞ്ഞതിനു ശേഷം ലഭിച്ച എക്സ്ട്രാ ടൈമിൽ ഗരീബ് മൂന്നാം മിനുട്ടിലും ഫാതിൽ 12 ആം മിനുട്ടിലും മറാൻ 14 ആം മിനുട്ടിലും നേടിയ ഗോളുകളോടെ അൽ നസ്ർ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്