റോണാൾഡോയുടെ മകൾ അറബി സംസാരിച്ച് തുടങ്ങി; വീഡിയോ വൈറലാകുന്നു
അൽ നസ് റിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൾ ദിവസങ്ങളുടെ പേരുകൾ അറബിയിൽ പറയുന്ന വീഡിയോ വൈറലായി മാറി.
അഞ്ച് വയസ്സുകാരി അലാന മാർട്ടീനയാണ് ദിവസങ്ങളുടെ അറബിപ്പേരുകൾ ഹൃദിസ്ഥമാക്കിയത് വീഡിയോയിൽ പറയുന്നത്.
അലാനയുടെ മാതാവ് ജോർജീനയാണ് വീഡിയോ മൊബൈലിൽ റെക്കോർഡ് ചെയ്തിട്ടുള്ളത്.
രണ്ട് മാസം കൊണ്ട് തന്നെ ഇത്രയും പുരോഗതിയുണ്ടായെങ്കിൽ വൈകാതെ അറബി ഭാഷാ പഠനത്തിൽ വലിയ മുന്നേറ്റം തന്നെയുണ്ടാക്കാൻ റോണൾഡോയുടെ മകൾക്കായേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
രണ്ട് മാസം മുംബായിരുന്നു റോണാൾഡോയുമായി റെക്കോർഡ് തുകക്ക് റിയാദിലെ അൽ നസ്ർ കരാർ ഉറപ്പിച്ചത് എന്നോർക്കുക.
റൊണാൾഡോയുടെ മകൾ അലാന ദിവസങ്ങളുടെ പേരുകൾ അറബിയിൽ പറയുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa