മലപ്പുറം സ്വദേശിനി മദീനയിൽ മരിച്ചു
മദീന: വിശുദ്ധ ഉംറ കർമ്മം നിർവ്വഹിക്കാൻ സ്വകാര്യ ഗ്രുപ്പ് വഴിയെത്തിയ കൊണ്ടോട്ടി സ്വദേശിനി മദീനയിൽ മരിച്ചു.
പള്ളിക്കൽ ബസാർ പരുത്തിക്കോട് അമ്പലങ്ങാടൻ വീട്ടിൽ നസീറ(36)യാണ് മരിച്ചത്.
ഉംറ കർമ്മത്തിനു ശേഷം മദീന സിയാറ വേളയിൽ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവരെ ഭർത്താവ് അഷ്രഫും സുഹൃത്തുക്കളും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു
സ്കൂൾ അദ്ധ്യാപികയാണ് നസീറ. മയ്യിത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി മദീനയിൽ മറവ് ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
