തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കാലവസ്ഥാ വ്യതിയാനത്തെത്തുടർന്ന് തിങ്കളാഴ്ചയും സൗദിയുടെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (നേരിട്ടുള്ള ക്ലാസുകൾക്ക്) അവധി പ്രഖ്യാപിച്ചു.

ഷർഖിയ, അൽബാഹ, അസീർ, ദവാദ്മി,ഹഫർ ബാത്വിൻ, നജ്രാൻ, ഖുൻഫുദ, മിഖ് വാ, ബാരിഖ്, ളഹ് റാൻ ജനൂബ്, ബീഷ, രിജാൽ അൽ മഅ എന്നിവിടങ്ങളിൽ ആണ് വിദ്യാഭാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.

അതേ സമയം മദ്രസതീ പ്ലാറ്റ്ഫോം വഴി ഓൺലൈൻ പഠന സൗകര്യം ഒരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

മോശം കാലാവസ്ഥയെത്തുടർന്ന് ഞായറാഴ്ച സൗദിയുടെ പല ഭാഗങ്ങളിലും വിദ്യാഭാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്