തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaSportsTop Stories

രോമാഞ്ചിഫിക്കേഷൻ ഫ്രീ കിക്ക് ഗോളുമായി റൊണാൾഡോ; അൽ നസ്റിന് ജയം; വീഡിയോ

സൗദി പ്രോ ലീഗിൽ അബ് ഹയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് അൽ നസ് ർ ലീഗിൽ രണ്ടാം സ്ഥാനത്തെത്തി.

26 ആം മിനുട്ടിൽ അബ്ദുൽ ഫത്താഹ് ആദമിലൂടെ അബ് ഹയാണ് ആദ്യം മുന്നിട്ട് നിന്നത്.

എന്നാൽ 78 ആം മിനുട്ടിൽ റൊണാൾഡോയുടെ ഉജ്ജ്വല ഫ്രീ കിക്കിലൂടെ അൽ നസ്ർ സമനില നേടുകയായിരുന്നു.

86 ആം മിനുട്ടിൽ ടെലിസ്ക നേടിയ പെനാൽട്ടി ഗോളിലൂടെ അൽ നസ്ർ വിജയം ഉറപ്പിക്കുകയും ചെയ്തു.

ഈ വിജയത്തോടെ അൽ നസ്ർനു ആകെ 49 പോയിന്റ് ആയി. 50 പോയിന്റുള്ള ഇത്തിഹാദ് മാത്രമാണ് ഇനി അൽ നസ് റിനു മുന്നിലുള്ളത്.

റോണാൾഡൊ ഫ്രീകിക്കിലൂടെ ഗോൾ നേടുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്