തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

മലപ്പുറം വാഴക്കാട് ആക്കോട് സ്വദേശി മുഹമ്മദ് മുസ്തഫ തടയിൽ (56) ജിദ്ദയിൽ മരിച്ചു.

കിംഗ് ഫഹദ് ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.

ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന പരേതൻ വർഷങ്ങളായി പ്രവാസ ജീവിതം നയിച്ച് വരികയായിരുന്നു.

ഭാര്യ സുബൈദ, മക്കൾ യാസർ അറഫാത്ത്, മുഹമ്മദ് റാഫി, മിഖ്ദാദ്. മക്കളിൽ രണ്ടു പേർ ജിദ്ദയിലുണ്ട്.

മയ്യിത്ത് ജിദ്ദയിൽ തന്നെ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്