രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി
ന്യൂ ഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി.
2009 ലെ അപകീർത്തിക്കേസിൽ ശിക്ഷാ വിധി വന്ന് ഒരു ദിവസം പിന്നിട്ട ശേഷമാണ് ലോക്സഭാ സെക്രട്ടറിയേറ്റ് തീരുമാനം കൈക്കൊണ്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്രിമിനലുമായി താരതമ്യം ചെയ്ത കുറ്റത്തിന് രാഹുൽ ഗാന്ധിയെ കോടതി രണ്ട് വർഷത്തേക്ക് തടവിനു ശിക്ഷിച്ചിരുന്നു.
2019 ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. പൊതു ഇലക്ഷന് മുന്നോടിയായുള്ള പ്രസംഗത്തിൽ കള്ളന്മാർക്കെല്ലാം മോഡി എന്ന് പേരുള്ളതായി രാഹുൽ പരാമർശിച്ചതാണ് പ്രശ്നമായത്.
കോടതി രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിക്കുകയും അപ്പീൽ നൽകാനായി 30 ദിവസത്തേക്ക് വിധി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa