റൊണാൾഡോയുടെ ഇരട്ട ഗോളിൽ അൽ നസ് റിന് കൂറ്റൻ ജയം
സൗദി പ്രോലീഗിൽ അൽ അദല്ലക്കെതിരെ അൽ നസ് റിന് ഉജ്ജ്വല വിജയം. മടക്കമില്ലാത്ത അഞ്ച് ഗോളുകൾക്കാണ് അൽ നസ്ർ അദല്ലയെ തോൽപ്പിച്ചത്.
സൂപർ താരം റൊണാൾഡോ ഫോം കണ്ടെത്തിയ മത്സരം കൂടിയായിരുന്നു ഇന്നലത്തേത്.
ഒരു പെനാൽട്ടിയടക്കം രണ്ട് ഗോളുകൾ റോണാൾഡോ നേടിയപ്പോൾ രണ്ട് ഗോളുകൾ ടെലിസ്കയും എക്സ്ട്രാ ടൈമിൽ യഹ്യ ഒരു ഗോളും നേടി അൽ നസ്രിന്റെ വിജയത്തിനു കരുത്ത് പകർന്നു.
നിലവിൽ 53 പോയ്ന്റുള്ള ഇത്തിഹാദിനു പിറകിൽ ആണ് 52 പോയിന്റുള്ള അൽ നസ്രിന്റെ സ്ഥാനം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
