തറാവീഹ് നമസ്ക്കരിക്കുന്നതിനിടെ ഇമാമിന്റെ ശരീരത്തിൽ കയറി പൂച്ച; ഇമാം പൂച്ചയെ കൈകാര്യം ചെയ്ത രീതി വൈറലാകുന്നു
അൾജീരിയയിലെ ഒരു പള്ളിയിലെ തറാവീഹ് നമസ്ക്കാര ദൃശ്യമാണ് കഴിഞ്ഞ ഏതാനും മണികൂറുകളായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
തറാവീഹ് നമസ്ക്കാരം നിർവ്വഹിക്കുന്ന ഇമാമിന്റെ ശരീരത്തിലേക്ക് പൂച്ച കയറുന്നതാണ് ദൃശ്യം.
എന്നാൽ പൂച്ചയെ ഇമാം വളരെ സ്നേഹത്തോടെ പരിചരിക്കുന്നതായാണ് കാണാൻ സാധിക്കുന്നത്. അതേ സമയം ഇമാം നമസ്ക്കാരത്തിലെ ഖുർആൻ പാരായണം മുറിയാതെ സൂക്ഷിക്കുന്നുമുണ്ട്.
ഇമാമിന്റെ കവിളിൽ ചുംബിക്കാൻ ശ്രമിക്കുന്ന പൂച്ച ഇമാം റുകൂഇലേക്ക് പോകുന്നതിനു മുമ്പ് താഴെയിറങ്ങുന്നതും വീഡിയോയിൽ കാണുന്നുണ്ട്.
ഇമാമിന്റെ ശരീരത്തിൽ പൂച്ച കയറുന്നതും ഇമാം സാഹചര്യം കൈകാര്യം ചെയ്യുന്നതൂമായ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
