സൗദിയിൽ കാറപകടം; ഒരു കുടുംബത്തിലെ അഞ്ച് പേർ വെന്ത് മരിച്ചു
ജിസാൻ: അബൂ അരീഷ് റോഡിലെ വാദി റബാഹിലുണ്ടായ അതി ദാരുണമായ കാറപകടത്തിൽ ആറു പേർ മരിച്ചു.
വിപരീത ദിശയിൽ അതി വേഗതയിൽ ഓടിച്ച ഒരു കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അപകടത്തിൽ ഒരു കാർ പൂർണ്ണമായും കത്തി നശിച്ചു. കാറിലുണ്ടായിരുന്ന ഭാര്യയും ഭർത്താവും രണ്ട് ആൺ കുട്ടികളും ഒരു പെൺ കുട്ടിയും വെന്ത് മരിക്കാൻ ഇതിടയാക്കി.
സമാനമായ രീതിയിലുള്ള അപകടത്തിൽ ഇപ്പോൾ മരിച്ച വ്യക്തിയുടെ സഹോദരനും കഴിഞ്ഞ വർഷം മരിച്ചതായി അയാളുടെ ബന്ധുക്കൾ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
മരണപ്പെട്ടവരെ അടുത്തടുത്ത ഖബറുകളിലാണ് മറവ് ചെയ്തത്. നിരവധിയാളുകൾ ദുഃഖ സാന്ദ്രമായ അന്തരീക്ഷത്തിൽ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q