റിയാദിൽ നിന്ന് ഉംറക്ക് പുറപ്പെട്ട അഞ്ച് ഇന്ത്യക്കാർ വാഹനാപകടത്തിൽ മരിച്ചു
റിയാദിൽ നിന്ന് ഉംറ നിർവഹിക്കാനായി പുറപ്പെട്ട രണ്ട് ഇന്ത്യൻ കുടുംബങ്ങൾ സഞ്ചരിച്ച കാർ റിയാദിനു സമീപം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു.
രാജസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് ഷാഹിദ് ഖത്രി (24), ഭാര്യ സുമയ്യ, മകൻ അമ്മാർ എന്നിവരും ഹൈദരാബാദ് സ്വദേശി അഹ്മദ് അബ്ദുറഷീദിന്റെ ഭാര്യ ഖന്‍സ, മകള്‍ മറിയം (3) എന്നിവരാണ് മരിച്ചത്. അഹ്മദ് അബ്ദുൽ റഷീദ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.
അടുത്തടുത്ത ഫ്ലാറ്റുകളിൽ താമസിക്കുന്ന രണ്ട് കുടുംബങ്ങളും വ്യാഴാഴ്ച പുലർച്ചെയായിരുന്നു ഉംറക്ക് പുറപെട്ടത്.
യാത്ര പുറപ്പെട്ട് അൽപ സമയം കഴിഞ്ഞപ്പോഴേക്കും എതിരെ വന്ന മറ്റൊരു കാർ ഇവർ സഞ്ചരിച്ച കാറിൽ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്.
മരിച്ച ഖൻസ ഗർഭിണിയായിരുന്നു. മയ്യിത്തുകൾ വെള്ളിയാഴ്ച റിയാദിൽ മറവ് ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
