തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മൊബൈലിൽ വീഡിയോ കാൾ ചെയ്യുന്നതിനിടെ സൗദിയിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

സൗദിയിലെ തബൂക്കിൽ മൊബൈലിൽ വീഡിയോ കാൾ ചെയ്യുന്നതിനിടെ തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.

കേച്ചേരി സ്വദേശി സുനിൽ ശങ്കരനാണ് (53) ഇന്നലെ രാത്രി പത്ത് മണിയോടടുത്ത സമയം താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചത്.

സുഹൃത്തുക്കൾ ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒന്നര പതിറ്റാണ്ടിലേറെയായി തബൂക്കിലെ കാർപ്പറ്റ് ചെയർ ഹയറിംഗ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു പരേതൻ.

ഭാര്യയും രണ്ട് പെൺകുട്ടികളുമടങ്ങുന്നതാണ് കുടുംബം. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്