തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ വെടി വെപ്പ്; ഒരാൾ മരിച്ചു

റിയാദിൽ ഒരാളെ വെടി വെച്ച് കൊലപ്പെടുത്തിയ സൗദി പൗരനെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.

രണ്ട് വ്യക്തികൾ തമ്മിലുള്ള വാക്ക് തർക്കമായിരുന്നു വെടി വെപ്പിലേക്കും മരണത്തിലേക്കും നയിച്ചത് എന്നാണ് റിപ്പോർട്ട്.

പ്രതി തന്റെ കയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ഇരക്കെതിരെ നിറയൊഴിക്കുകയായിരുന്നു.

ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ പബ്ലിക് പ്രൊസിക്യൂഷനു കൈമാറി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്