തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഉംറ നിർവഹിക്കാനെത്തിയ മലയാളി ബാലൻ മക്കയിൽ മരിച്ചു

മക്ക : ഉംറ നിർവഹിക്കാനായി കുടുംബ സമേതം പുണ്യ ഭൂമിയിൽ എത്തിയ കോഴിക്കോട് മുക്കം കക്കാട് സ്വദേശി മുക്കൻ തൊടി നാസർ മകൻ അബ്ദുൽ റഹ്മാൻ (8 വയസ്സ് ) മക്കയിൽ വെച്ച് മരിച്ചു.

മക്കയിൽ എത്തി ഉംറ പൂർത്തീകരിച്ച ശേഷം റൂമിൽ എത്തി കുളി കഴിഞ്ഞ് ഹറമിലേക്ക് മഗ്‌രിബ് നമസ്‍കാരത്തിനായി നടക്കുന്നതിനിടെ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.

സൗദിയിൽ ജോലി ചെയ്യുന്ന പിതാവിനു പുറമെ മാതാവും സഹോദരങ്ങളും കൂടെയുണ്ടായിരുന്നു. മയ്യിത്ത് മറ്റേർണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രി മോർച്ചറിയിൽ.

മരണാനന്തര നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മയ്യിത്ത് മക്കയിൽ ഖബറടക്കും .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്