തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

പ്രവചനങ്ങൾ ശരിവെച്ച് സൗദിയിൽ ശക്തമായ മഴയും വെള്ളപ്പാച്ചിലും; വീഡിയോ കാണാം

സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ശരി വെച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും വെള്ളപ്പാച്ചിലും അനുഭവപ്പെട്ടു.

ഹായിലിൽ പെയ്ത മഴ വലിയ തോതിൽ വെള്ളപ്പൊക്കം ഉണ്ടാകാൻ ഇടയാക്കിയിട്ടുണ്ട്.

ഹായിലിൽ നടു റോഡിൽ ബോട്ടിറക്കി വരെ രക്ഷാ പ്രവർത്തനങ്ങൾ നടത്തേണ്ടി വന്നു.

റിയാദ് പ്രവിശ്യയിലെ അഫീഫ് ഹൂമിയാത് റോഡ് ശക്തമായ വെള്ളപ്പാച്ചിലിൽ ഒലിച്ച് പോകാൻ ഇടയായി.

പൊതു ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകത അധികൃതർ ആവർത്തിച്ച് ഓർമ്മപ്പെടുത്തുന്നുണ്ട്.

ഹായിലിലും അഫീഫ്  ഏരിയയിലുമെല്ലാം ഉണ്ടായ മഴക്കെടുതികളുടെ വീഡിയോകൾ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്