ഹൈവേയിൽ മാതാപിതാക്കൾ മറന്ന് പോയ പെൺകുട്ടിയെ സൗദി സ്പെഷ്യൽ ഫോഴ്സ് കണ്ടെത്തി
മാതാപിതാക്കൾ ഹൈവേയിൽ മറന്ന് പോയ പെൺകുട്ടിയെ ഈസ്റ്റേൺ പ്രൊവിൻസ് സ്പെഷ്യൽ ഫോഴ്സ് കണ്ടെത്തി.
ദമാം റിയാദ് എക്സ്പ്രസ് വേയിൽ കാർ നിർത്തിയപ്പോഴായിരുന്നു മാതാപിതാക്കൾ കുട്ടിയെ മറന്ന് പോയത്.
പിൻ സീറ്റിലിരുന്ന കുട്ടി കാറിൽ നിന്ന് സ്വയം ഇറങ്ങിപ്പോയത് രക്ഷിതാക്കൾ ശ്രദ്ധിച്ചിരുന്നില്ല.
കുട്ടി ആരോഗ്യവതിയാണെന്നും രക്ഷിതാക്കളെ ഏൽപ്പിചതായും സ്പെഷ്യൽ ഫോഴ്സ് വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
