ജനലക്ഷങ്ങൾ മസ്ജിദുൽ ഹറാമിൽ സംഗമിച്ചു; വീഡിയോ
മക്ക: ആയിരം മാസത്തേക്കാൾ പുണ്യമുള്ള ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന രാവ് പ്രതീക്ഷിച്ച് 27 ആം രാവിൽ വിശുദ്ധ മ്സ്ജിദുൽ ഹറാമിൽ ലക്ഷക്കണക്കിന് വിശ്വാസികൾ സംഗമിച്ചു.
മസ്ജിദുൽ ഹറാമിലെ മുഴുവൻ ഭാഗങ്ങളിലും വിശ്വാസികൾ നിറഞ്ഞ് നിൽക്കുന്ന ദൃശ്യങ്ങൾ പൊതുസുരക്ഷാ വിഭാഗം പുറത്ത് വിട്ടു.
പള്ളിയും കവിഞ്ഞ് വിശ്വാസികളുടെ തിരക്ക് സമീപത്തുള്ള തെരുവുകളിലേക്കും നീണ്ടത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
27 ആം രാവിൽ എത്തുന്ന വിശ്വാസികളെ നിയന്ത്രിക്കാൻ അതി വിപുലമായ പദ്ധതികൾ അധികൃതർ ഒരുക്കിയിരുന്നു.
മസ്ജിദുൽ ഹറാമിൽ വിശ്വാസികളെ സേവിക്കാനായി 4000 തൊഴിലാളികളെയായിരുന്നു നിയോഗിച്ചിരുന്നത്.
മസ്ജിദുൽ ഹറാമിലും പരിസരങ്ങളിലെ തെരുവുകളിലുമെല്ലാം വിശ്വാസികൾ നിറഞ്ഞ് നിൽക്കുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa