റോണാൾഡോക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമോ
കഴിഞ്ഞ ദിവസം അൽ നസ്ർ ബദ്ധവൈരികളായ അൽ ഹിലാലിനോട് പരാജയപ്പെട്ട മത്സരത്തെക്കുറിച്ചുള്ള ചർച്ച സൗദി സോഷ്യൽ മീഡിയകളിൽ ചൂട് പിടിക്കുകയാണ്.
റൊണാൾഡോ അൽ ഹിലാൽ കളിക്കാരന്റെ കഴുത്തിൽ ഹാൻഡ് ലോക്കിട്ട് താഴെ വീഴ്ത്തുന്നതും അശ്ലീല ഭാഷയിൽ ഗ്രൗണ്ടിൽ പെരുമാറിയതും ആണ് വലിയ ചർച്ചകൾക്ക് വിധേയമായിട്ടുള്ളത്.
ഗുസ്താവോ ക്വല്ലറിന്റെ കഴുത്തിൽ ഹാൻഡ് ലോക്കിട്ട് താഴെ വീഴ്ത്തിയ റൊണാൾഡോയുടെ നടപടിക്കെതിരെ രുക്ഷ വിമർശനമാണ് നിരൂപകർ ഉയർത്തിയത്.
ഒരു പ്രശസ്ത കളിക്കാരനിൽ നിന്ന് താഴെക്കിട കളിക്കാർ പോലും ചെയ്യാത്ത മോശം സമീപനം ഉണ്ടായതിൽ അത്ഭുതപ്പെടുകയാണ് നിരൂപകർ.
ഇതെന്താ WWE യാണോ എന്ന ക്യാപ്ഷനോടെ അൽ ഹിലാൽ തങ്ങളുടെ ഒഫീഷ്യൽ അക്കൗണ്ടിൽ റൊണാൾഡൊ തങ്ങളുടെ കളിക്കാരനെ താഴെ വീഴ്ത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
റഫറി മഞ്ഞക്കാർഡ് കാണിച്ചെങ്കിലും അത് കുറഞ്ഞ ശിക്ഷയായി നിരൂപകർ വിലയിരുത്തുന്നു. സൗദി ലീഗ് അച്ചടക്ക സമിതി ഉചിതമായ നടപടി റൊണാാൾഡോക്കെതിരെ എടുക്കണം എന്നാണ് നിരൂപകരും വിമർശകരും ആവശ്യപ്പെടുന്നത്.
റോണാൾഡോ എതിർ കളിക്കാരനെ ഹാൻഡ്ലോക്കിട്ട് താഴെ വീഴ്ത്തുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
