തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ആദ്യമായി എത്തുന്ന വേലക്കാരികളെ സ്വീകരിക്കേണ്ട ഉത്തരവാദിത്വം രിക്രൂട്ട്മെന്റ് ഓഫീസിന്

രാജ്യത്ത് ആദ്യമായി ജോലിക്ക് വരുന്ന വേലക്കാരികളുടെ ഉത്തരവാദിത്വം റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ അധികാരപരിധിയിൽ വരുമെന്ന് ജവാസാത്ത് സ്ഥിരീകരിച്ചു.

ഇത് പ്രകാരം സൗദിയിൽ ആദ്യമായി എത്തുന്ന ഒരു വീട്ടു ജോലിക്കാരിയെ എയർപോർട്ടിൽ സ്വീകരിക്കേണ്ടത് റിക്രൂട്ട്മെന്റ് ഓഫീസുകളുടെ ഉത്തരവാദിത്വം ആണ്.

അതേ സമയം റീ എൻട്രി വിസയിൽ എത്തുന്ന വേലക്കാരികളെ സ്വീകരിക്കേണ്ട ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണെന്നും ജവാസാത്ത് ഡയറക്ടറേറ്റ് കൂട്ടിച്ചേർത്തു.

രാജ്യത്ത് ജോലിക്ക് വരുന്ന വേലക്കാരികളെ സ്വീകരിക്കുന്നതിന് ഉപയോക്താക്കൾക്ക് ഇലക്ട്രോണിക് ഓതറൈസേഷൻ സേവനം ആഭ്യന്തര മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്