പത്ത് ദിവസം മുമ്പ് നാട്ടിൽ നിന്നെത്തി ചികിത്സാർഥം വീണ്ടും നാട്ടിൽ പോകാനിരുന്ന മലയാളി യാത്രാ ദിവസം മരിച്ചു
റിയാദ്: നാട്ടിൽ പോകാനിരുന്ന ദിവസം എറണാകുളം സ്വദേശിയെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.
തോപ്പുംപടി കല്ലിങ്ങൽ വീട്ടിൽ പോൾസൺ (56) ആണ് മൻഫുഅയിലെ റൂമിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ 11 മണിക്ക് സൗദിയ വിമാനത്തിൽ നാട്ടിലേക്ക് പോകാൻ പോൾസൺ ടിക്കറ്റ് എടുത്തിരുന്നു. അന്നേ ദിവസം രാവിലെ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾ റൂമിലെത്തിയപ്പോഴാണ് ബെഡിൽ മരിച്ച നിലയിൽ കാണാനിടയായത്.
പ്രമേഹബാധിതനായിരുന്ന പോൾസൺ റി എൻട്രിയിൽ നാട്ടിൽ പോയി മരിക്കുന്നതിന് 10 ദിവസം മുമ്പായിരുന്നു വീണ്ടും റിയാദിൽ തിരിച്ചെത്തിയത്. എന്നാൽ രോഗം ശക്തമായതിനാൽ വിദഗ്ധ ചികിത്സക്കായി വീണ്ടും നാട്ടിൽ പോകാൻ ഒരുങ്ങിയതായിരുന്നു.
കഴിഞ്ഞ 26 വർഷമായി റിയാദിലുള്ള പോൾസൺ ഒരു പ്രിന്റിങ് പ്രസിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: റൂബി. മക്കൾ: അയോണ, അലന. മരണാനന്തര നിയമനടപടികൾ ബാബുജി കടക്കലിന്റെ നേതൃത്വത്തിൽ നവോദയ പ്രവർത്തകർ പൂർത്തീകരിച്ച് വരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
