ഷബുവുമായി നാല് പാകിസ്ഥാനികൾ ജിദ്ദയിൽ അറസ്റ്റിൽ
ജിദ്ദ: മയക്ക് മരുന്ന് ഇനത്തിൽ പെട്ട ഷബു വിൽപ്പന നടത്തിയിരുന്ന നാല് പാകിസ്ഥാനികൾ ജിദ്ദയിൽ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായി.
പ്രതികളിൽ നിന്ന് 20 കിലോഗ്രാം ഷബു പിടിച്ചെടുത്തിട്ടുണ്ടെന്ന് ഡ്രഗ് കൺട്രോൾ അതോറിറ്റി വ്യക്തമാക്കി.
പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയിട്ടുണ്ട്.
മെതഫെറ്റാമിനും കഫീനും മിക്സ് ചെയ്ത മയക്ക് മരുന്ന് ആണ് ഷബു.
മയക്ക് മരുന്ന് വിപണനമോ മറ്റോ ശ്രദ്ധയിൽപ്പെട്ടാൽ 995 എന്ന നംബറിലോ 995@gdnc.gov.sa എന്ന ഇമെയിലിലോ അല്ലെങ്കിൽ 999 ലോ (മക്ക പ്രവിശ്യയിൽ) 911 ലോ (മറ്റു പ്രവിശ്യകളിൽ) അറിയിക്കാൻ അധികൃതർ ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
