സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.
പന്തീരാങ്കാവ് സ്വദേശി നാനിയത്ത് മുഹമ്മദ് (54) ആണ് താമസസ്ഥലത്ത് വെച്ച് മരിച്ചത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി റിയാദിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയയിരുന്നു പരേതൻ.
ഭാര്യയും നാല് മക്കളും അടങ്ങുന്നതാണ് കുടുംബം. മയ്യിത്ത് നാട്ടിൽ കൊണ്ട് പോകാനുള്ള ശ്രമങ്ങൾ സമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa