Sunday, September 22, 2024
GCC

സൗദിയുടെ ഔദ്യോഗിക ന്യൂസ് ചാനൽ ശിഹാബ് ചോറ്റൂരുമായി അഭിമുഖം നടത്തി;വീഡിയോ

മക്ക: മലപ്പുറത്തു നിന്ന് നടന്ന് പോയി ഹജ്ജിനെത്തിയ ശിഹാബ് ചോറ്റൂരുമായി സൗദിയുടെ ഔദ്യോഗിക ന്യൂസ് ചാനൽ ആയ അൽ ഇഖ്ബാരിയ അഭിമുഖം നടത്തിയത് ശ്രദ്ധേയമായി.

ചാനൽ അവതാരകന്റെ അറബിയിലെ ചോദ്യങ്ങൾക്ക് അറബിയിൽ തന്നെ മറുപടി നൽകാൻ ശിഹാബിനെ സഹായിക്കാനായി മക്ക ഐ സി എഫ് പ്രവർത്തകൻ മുഹമ്മദ് സഖാഫിയും കൂടെ ഉണ്ടായിരുന്നു.

സൗദിയുടെ ഔദ്യോഗിക ചാനലിൽ തന്നെ, ഇന്ത്യയിൽ നിന്ന് നടന്ന് വന്ന എന്ന ലേബലിൽ ഇന്റർവ്യു ചെയ്യപ്പെട്ടത് ഓരോ ഇന്ത്യക്കാരനും പ്രത്യേകിച്ച് മലയാളികൾക്കും അഭിമാനിക്കാൻ വക നൽകുന്നതാണെന്ന് പറയാതെ വയ്യ.

കഴിഞ്ഞ ദിവസമാണ് ശിഹാബ് മദീനയിൽ നിന്ന് നടന്ന് മക്കയിലേക്ക് കടന്നത്. അദ്ദേഹത്തിന്റെ കുടുംബം മക്കയിലുണ്ട്.

ഇന്ത്യയിൽ നിന്ന് പാക്, ഇറാൻ, ഇറാഖ്,കുവൈത്ത് എന്നീ രാജ്യങ്ങൾ കടന്നാണ് ശിഹാബ് സൗദിയിലേക്ക് പ്രവേശിച്ചത്.

നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടും നടന്ന് ഹജ്ജിനു പോകുക എന്ന ലക്ഷ്യത്തിനു മുന്നിൽ എല്ലാ വിമർശനങ്ങളും ധൂളികളായിപ്പോകുന്ന കാഴ്ചയാണ് പിന്നീട് ജനങ്ങൾ കണ്ടത്.

ഒരു വർഷം നീണ്ട പരിശ്രമം ഇന്ന് ലക്ഷ്യത്തിലേക്കടുക്കുന്നതിനു നിരവധിയാളുകളുടെ പ്രാർഥന വലിയ സഹായകരമായെന്ന് ശിഹാബ് പറയുന്നു.

ശിഹാബിനെ അൽ ഇഖ്ബാരിയ ചാനൽ ഇന്റർവ്യു ചെയ്യുന്ന വീഡിയോ കാണാം.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്