കരീം ബെൻസിമ സൗദി ലിഗിലേക്ക് വന്നതിനെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ച് റൊണാൾഡോ
സൗദി ലീഗിലെ പുതിയ ചലനങ്ങളെക്കുറിച്ച് തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ച് സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
“സൗദി അറേബ്യയിലൃക്കുള്ള എന്റെ പ്രവേശനം നിരവധി പേർക്ക് സൗദിയിൽ കരാർ ഒപ്പിടാനുള്ള കവാടം തുറക്കാൻ ഇടയാക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു.”
“ഇപ്പോൾ കരീം ബെൻസിമ സൗദിയിലേക്ക് വന്നത് നമ്മൾ കണ്ടു. മറ്റു നിരവധി താരങ്ങളും ഇനി ഇത് തന്നെ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”
“അടുത്ത രണ്ടോ മൂന്നോ വർഷങ്ങൾ കൊണ്ട് സൗദി അറേബ്യ ലോകത്തിലെ ഏറ്റവും മുൻ നിരയിലുള്ള ലീഗുകളിൽ ഒന്നാകുമെന്നതിൽ സംശയം വേണ്ട”. റൊണാൾഡോ പറഞ്ഞു.
ഇത്തിഹാദുമായുള്ള മൂന്ന് വർഷ കരാറിൽ ഒപ്പിട്ട കരീം ബെൻസിമക്ക് കഴിഞ്ഞ ദിവസം ജിദ്ദയിൽ വൻ സ്വീകരണമായിരുന്നു ഒരുക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
