തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ മാസപ്പിറവി കണ്ടു; ബലി പെരുന്നാൾ ജൂൺ 28 ബുധനാഴ്ച

സൗദിയിൽ ദുൽഹിജ്ജ മാസപ്പിറവി കണ്ടതായി അറബ് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മാസപ്പിറവി കണ്ടത് പ്രകാരം ജൂൺ 19 തിങ്കളാഴ്ച ദുൽ ഹിജ്ജ 1 ഉം ജൂൺ 27 ചൊവ്വാഴ്ച അറഫാ ദിനവും ജൂൺ 28 ബുധനാഴ്ച ബലി പെരുന്നാളും ആയിരിക്കും.

ഞായറാഴ്ച വൈകുന്നേരം ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി വിശ്വാസികളോട് ആവശ്യപ്പെട്ടത് പ്രകാരം സൗദിയുടെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കാൻ വിശ്വാസികൾ ഒരുമിച്ച് കൂടിയിരുന്നു.

സൂര്യാസ്തമയ ശേഷം ചന്ദ്രൻ ചക്രവാളത്തിൽ അര മണിക്കൂറിനടുത്ത് ഉണ്ടായിരിക്കും എന്നതിനാൽ ഞായറാഴ്ച മാസപ്പിറവി കാണാൻ സാധ്യത ഏറെയാണെന്ന് ഗോളശാസ്ത്ര നിരീക്ഷകരും സൂചിപ്പിച്ചിരുന്നു.

അതേ സമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ സൗദിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം വരെ 11 ലക്ഷത്തിലധികം വിദേശ തീർഥാടകർ ആണ് സൗദിയിൽ എത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്