കഴിഞ്ഞ വർഷം ഉംറ നിർവ്വഹിച്ചത് 2.47 കോടി വിശ്വാസികൾ
മക്ക: 2022 ൽ 2,47,15,307 പേർ ഉംറ നിർവഹിച്ചതായും ആഭ്യന്തര-വിദേശ ഹജ്ജ് തീർഥാടകരുടെ എണ്ണം 9,26,062 ആണെന്നും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കുന്നു.
റിപ്പോർട്ട് അനുസരിച്ച്, 2022 ലെ മൊത്തം വിദേശ ഉംറ തീർഥാടകരുടെ എണ്ണം 83,72,429 ആണ്. ഇതിൽ 37,00,785 പേർ പുരുഷന്മാരും 46,71,644 പേർ സ്ത്രീകളുമായിരുന്നു.
മൊത്തം ആഭ്യന്തര ഉംറ തീർഥാടകരുടെ എണ്ണം 1,63,42,878 ആണെന്നും അതിൽ സൗദികൾ 66,42,881 ഉം സൗദികൾ അല്ലാത്തവർ 96,99,997 ഉം ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
മക്ക പ്രവിശ്യയിൽ നിന്ന് മാത്രം കഴിഞ്ഞ വർഷം ഉംറ നിർവ്വഹിച്ചവർ ഒരു കോടി കവിയും. മൊത്തം ആഭ്യന്തര തീർഥാടകരിൽ 67.52 ശതമാനം പുരുഷന്മാരും 32.48 ശതമാനം സ്ത്രീകളുമായിരുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa